തൃശ്ശൂർ: മുളങ്കുന്നത്തുകാവിൽ കെട്ടിട നിർമാണത്തിനിടയിൽ മൺകൂന ഇടിഞ്ഞ് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ പർഗാനാസ് സൗത്ത് 24 സ്വദേശി നജീബുൾ റഹിമാൻ ഖാൻ (29) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി എസ്.കെ.ബാനു (36) നെ ഗുരുതര പരിക്കുകളോടെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്. അടാട്ട് ആമ്പലംകാവിൽ വീടുപണി നടക്കുന്നതിനിടയിൽ പിൻവശത്തെ മൺകൂന ഇടിഞ്ഞ് തൊഴിലാളികളുടെ മേൽ വീഴുകയായിരുന്നു. ഉടനെ ഇരുവരെയും മണ്ണ് നീക്കി ആശുപത്രിയിലെത്തിച്ചെങ്കിലും നജീബുൾ റഹിമാൻ ഖാൻ മരിച്ചു.
പഞ്ചായത്തംഗം അജിത കൃഷ്ണൻ്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പേരാമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മലപ്പുറത്തെ ഒരു നിർമാണ കമ്പനിയാണ് വീടിന്റെ പണികൾ നടത്തിവന്നിരുന്നത്.
Content Highlights: Worker dies after mound collapses during house construction
Published: 20 Sept 2024, 07:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented