
നീലേശ്വരം: പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി കുടുംബശ്രീ എഡിഎസ് പ്രവർത്തക. കടിഞ്ഞിമുലയിലെ കുടുംബശ്രീ എഡിഎസ് പ്രവർത്തക ദിവ്യാ പ്രകാശൻ ആണ് സ്ത്രീകൾ മാത്രം താമസിക്കുന്ന അയൽവാസികളുടെ വീട്ടിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടിയത്.
ശനിയാഴ്ച രാത്രി 7.30-ഓടെയാണ് അയൽവാസികളായ ഗിരിജ, ഗീത, ബിന്ദു, ദേവനന്ദ എന്നിവരുടെ വീട്ടിൽ പെരുമ്പാമ്പിനെ കെണ്ടത്തിയത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ദിവ്യ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അത് അടുത്ത പറമ്പിലേക്ക് പോയി.
പിന്നാലെ എത്തിയ ദിവ്യ പാമ്പിനെ പിടികൂടി. പിന്നീട് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചെങ്കിലും പാമ്പിനെ പിടികൂടാൻ നിങ്ങൾക്ക് അധികാരം ഇല്ലെന്നും പിടികൂടിയിട്ടുണ്ടെങ്കിൽ അതിനെ ഫോറസ്റ്റ് ഓഫീസിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് വീട്ടമ്മ കൂട്ടാക്കിയില്ല. പിന്നീട് രാത്രി ഏറെ വൈകിയാണ് ഫോറസ്റ്റ് അധികൃതരെത്തി പാമ്പിനെ ഏറ്റുവാങ്ങിയത്.
Content Highlights: woman hands over python to the forest department authorities
Published: 09 Dec 2025, 07:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented