കൊച്ചി: പറവൂരില്‍ പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയതായി പരാതി. കോട്ടുവള്ളി സ്വദേശിനി ആശാ ബെന്നിയാണ് മരിച്ചത്. റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍ പ്രദീപിനും ഭാര്യ ബിന്ദുവിനുമെതിരേയാണ് ബന്ധുക്കളുടെ ആരോപണം.
ആശ പത്തുലക്ഷം രൂപ കടംവാങ്ങിയെന്നാണ് പ്രദീപും ഭാര്യയും പറഞ്ഞതെന്ന് ആശയുടെ ഭര്‍ത്താവ് ബെന്നി മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. അപ്പോഴാണ് ഈ കാര്യം താന്‍ അറിയുന്നതെന്നും ആശയോടു ചോദിച്ചപ്പോള്‍ പണവും പലിശയും ഉൾപ്പെടെ 35 ലക്ഷത്തോളം രൂപ മടക്കികൊടുത്തുവെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിനസ് ആവശ്യത്തിനായാണ് ആശ രണ്ടുതവണയായി അഞ്ചുലക്ഷംരൂപവീതം വാങ്ങിയതെന്നാണ് സൂചന.
പണമിടപാട് വിഷയവുമായി ബന്ധപ്പെട്ട് മുന്‍പും ആശ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് നാല് ദിവസം ആശുപത്രിയിൽ കഴിയേണ്ടിവന്നു. പരാതി നല്‍കിയെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് വേണ്ടവിധത്തിലുള്ള ഇടപെടലുണ്ടായില്ലെന്നും കുടുംബം ആരോപിച്ചു. തിങ്കളാഴ്ച രാത്രിയും പ്രദീപും ഭാര്യയും വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നെന്നും ആശയുടെ കുടുംബം പറയുന്നു. ഇതിന്റ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ: 1056)
Content Highlights: woman ends life after torture from money lenders alleges family
Published: 19 Aug 2025, 10:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented