
പ്രതിഷേധിക്കുന്ന ആഷ പ്രവർത്തകർ (ഫയൽചിത്രം), പിണറായി വിജയൻ | Photo: Mathrubhumi
തിരുവനന്തപുരം: ആശ പ്രവർത്തകർക്കുള്ള ഓണറേറിയം ആയിരംരൂപ വർധിപ്പിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ആശ വർക്കർമാർ. വിരമിക്കൽ ആനുകൂല്യത്തെ സംബന്ധിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റിനു മുന്നിൽ സമരംചെയ്യുന്ന ആശമാർ പ്രതികരിച്ചു.
'വിരമിക്കൽ ആനുകൂല്യത്തെ സംബന്ധിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിക്കും. ഞങ്ങൾ ആവശ്യപ്പെട്ടത് 21,000 രൂപയാണ്. സമരം ഇന്ന് 263-ാം ദിവസമാണ്. 1000 രൂപ എത്രയോ ചെറുതാണ്. സമരത്തിന്റെ രൂപം എങ്ങനെ വേണമെന്ന് നാളത്തെ യോഗത്തിൽ തീരുമാനിക്കും. അഞ്ചുലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നേടിയെടുക്കുന്നതുവരെ സമരം തുടരും', ആശ സമരസമിതി പ്രതിനിധി മിനി പറഞ്ഞു.
ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിക്കുമെന്നായിരുന്നു ഇന്ന് മന്ത്രിസഭാ യോഗത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. 26,125 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ ഇനത്തിൽ പ്രതിവർഷം 250 കോടി രൂപയാണ് ചെലവാകുകയെന്നും ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Content Highlights: will continue strike says asha workers response after pinarayi vijayan declaration of honorarium
Published: 29 Oct 2025, 06:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented