കോഴിക്കോട്: നാട്ടിലിറങ്ങി കാർ ഷെഡ്ഡ് തകർക്കുന്നതിനിടെ വയറ്റിൽ കമ്പിക്കുത്തിത്തുളച്ച് കയറി കാട്ടാന ചരിഞ്ഞു. പെരുവണ്ണാമുഴി മുതുകാട് മേഖലയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.

To advertise here,

ബുധനാഴ്ച പുലർച്ചെയാണ് കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി ഭീതി പടർത്തിയത്. തുടർന്ന് വനപാലകരും നാട്ടുകാരും അടങ്ങുന്ന അഞ്ചംഗസംഘം കാട്ടാനക്കൂട്ടത്തെ തുരത്തിയോടിച്ചു. ഇതിനിടെ കൂട്ടത്തിൽനിന്ന് ഒരാന മാത്രം വനപാലകർക്കും നാട്ടുകാർക്കും നേരേ തിരിഞ്ഞു. ഇതോടെ അഞ്ചുപേരും ഓടിരക്ഷപ്പെട്ടു. തുടർന്നാണ് ഈ കാട്ടാന സമീപത്തെ കാർ ഷെഡ്ഡ് തകർത്തത്. ഷെഡ്ഡ് തകർക്കുന്നതിനിടെയാണ് ഷെഡ്ഡ് നിർമിക്കാൻ ഉപയോഗിച്ചിരുന്ന ഇരുമ്പ് കമ്പി കാട്ടാനയുടെ വയറ്റിൽ കുത്തിത്തുളച്ച് കയറിയത്. ഗുരുതരമായി പരിക്കേറ്റ കാട്ടാന ഇതിനുപിന്നാലെ അല്പദൂരം കൂടി ഓടിയശേഷം ചരിയുകയായിരുന്നു.