കൊച്ചി: കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം പൊങ്ങൻചുവട് ഉന്നതിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിൽ പോയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

To advertise here,

കാട്ടാന ആക്രമണം ഉണ്ടായതറിഞ്ഞ് കൂടെയുണ്ടായിരുന്നവർ ഫോൺ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ പുഷ്പാകരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമാവുകയായിരുന്നുവെന്ന് പൊങ്ങൻചുവട് ഉന്നതിയിലെ മൂപ്പൻ ശേഖരൻ പറഞ്ഞു.

കുറുപ്പംപടി പോലീസ് കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തി നടപടികൾ സ്വീകരിച്ചു. തുടർന്ന് രാത്രി പത്തരയോടെയാണ് കളമശേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ് മോർട്ടം നടപടികൾക്കായി കൊണ്ടുപോയത്. കോതമംഗലം പോലീസും വനപാലകരും ആശുപത്രിയിൽ എത്തിയിരുന്നു.