അതിരപ്പിള്ളി: കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. വെറ്റിലപ്പാറ സ്വദേശി പുല്ലാർക്കാട്ട് മോഹനൻ(62) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.
വീടിന്റെ പരിസരത്ത് ഇറങ്ങിയ കാട്ടാനയെ മോഹനനും, അനിയൻ രതീഷും കൂടി പന്തം കത്തിച്ച് ഓടിക്കുന്നതിനിടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ് വീണ മോഹനനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈശേരി മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണ്. ഈ പ്രദേശത്തുള്ള കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകളെ ഓടിക്കുവാൻ ഏതു സമയത്തും വിളിച്ചാൽ ഓടിയെത്തുന്ന ആളായിരുന്നു മോഹനൻ. ഭാര്യ ഗിരിജ, ആദർശ്, ഗ്രീഷ്മ എന്നിവർ മക്കളാണ്.
Content Highlights: Tragic death of 62-year-old Mohanan in Vettilappara, Incident occurred during an attempt to ward off a wild elephant, The attack took place at 3 AM on Saturday
Published: 30 May 2026, 04:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented