കൽപറ്റ: വയനാട് തൊള്ളായിരം കണ്ടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മ (24) എന്ന യുവതിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. 

To advertise here,

മറ്റു മൂന്നു പേർകൂടി  ടെന്റിൽ ഉണ്ടായിരുന്നു. അവർക്ക് പരിക്കുണ്ട്. പരിക്കുപറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 12.30ഓടെയാണ് അപകടം.

900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ്  തകർന്നുവീണത്. മഴ പെയ്തതിനാൽ ടെന്റിന് ഭാരം കൂടി തകർന്ന് വീണതെന്നാണ് നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.