കൽപറ്റ: വയനാട് മെഡിക്കൽ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഉത്തരവ്. മാനന്തവാടി അമ്പുകുത്തിയിൽ വനംവകുപ്പിന്റെ കൈവശമുള്ള 28 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പകരം വനവത്കരണത്തിന് സുൽത്താൻ ബത്തേരി താലൂക്കിൽ വനംവകുപ്പിന് ഭൂമി വിട്ടുനൽകും.

To advertise here,

മാനന്തവാടിയിലെ ജില്ലാ ആശുപത്രി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മെഡിക്കൽ കോളേജായി ഉയർത്തുകയായിരുന്നു. ഇവിടെ അക്കാദമിക് ബ്ലോക്ക് ഉൾപ്പെടെ നിർമിക്കാനുള്ള സൗകര്യക്കുറവുണ്ടായിരുന്നു. ഇതേത്തുടർന്നാണ് വനംവകുപ്പിന്റെ കൈവശമുള്ള നിക്ഷിപ്തവനഭൂമി ഏറ്റെടുക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചത്.

അക്വേഷയും മറ്റ് പാഴ്മരങ്ങളുമാണ് ഇവിടെ വളരുന്നതെന്നാണ് റവന്യൂവകുപ്പിന്റെ റിപ്പോർട്ട്. അതിനാൽ കാര്യമായ പരിസ്ഥിതി പ്രാധാന്യമുള്ള വനഭൂമിയല്ല. നിക്ഷിപ്തവനമെന്ന നിലയിൽ സ്വകാര്യ കമ്പനിയിൽനിന്ന് ഏറ്റെടുത്തതാണ്. നിലവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ഒന്നരക്കിലോമീറ്ററോളം അകലേയാണ് പുതുതായി അനുവദിച്ച സ്ഥലം.