കൊച്ചി: അറബിക്കടലില്‍ തീപ്പിടിച്ച് തകര്‍ന്ന വാന്‍ഹായ് 503 കപ്പല്‍ കൊച്ചി തീരത്തോട് അടുക്കുന്നു. ഇതോടെ തീരദേശത്തുനിന്നും കപ്പല്‍ മാറ്റുന്നതിനായി നാവികസേനാംഗങ്ങള്‍ വീണ്ടും കപ്പലില്‍ ഇറങ്ങി. തീപിടിച്ച കപ്പല്‍ കഴിഞ്ഞ ദിവസം വരെ തീരദേശത്തുനിന്ന് ദൂരെ മാറി സഞ്ചരിച്ചിരുന്നുവെങ്കിലും കടല്‍ പ്രക്ഷുബ്ധമാവുകയും ശക്തമായ കാറ്റ് വീശുകയും ചെയ്തതോടെ തീരത്തേക്ക് അടുക്കുകയായിരുന്നു. 

To advertise here,

അപകടത്തില്‍പ്പെട്ട കപ്പലിനെയും 'ടഗ് ഓഫ്ഷോര്‍ വാരിയറെയും' ബന്ധിപ്പിക്കുന്നതിനായി സാധിച്ചു. തീരത്തോട് അടുക്കുന്ന കപ്പലിനെ ഹെലികോപ്റ്ററുമായി ബന്ധിപ്പിച്ച് തീരത്തുനിന്നും ദൂരേക്ക് മാറ്റുന്നതിനായാണ് ശ്രമം. കപ്പലില്‍ ഇറങ്ങിയ നാവിക സേന ഉദ്യോഗസ്ഥരെ ദൗത്യത്തിന് ശേഷം ഹെലികോപ്റ്ററിലേക്ക് കയറ്റിയിട്ടുണ്ട്. 

കോസ്റ്റ്ഗാര്‍ഡും കപ്പല്‍ കമ്പനി നിയോഗിച്ച രക്ഷാപ്രവര്‍ത്തകരും കഴിഞ്ഞ ദിവസം കപ്പലില്‍ ഇറങ്ങി ടഗുമായി ബന്ധിപ്പിച്ചിരുന്നെങ്കിലും കടലിലെ കാലാവസ്ഥ മോശമായതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. അതേസമയം കപ്പലിലെ തീനിയന്ത്രണ വിധേയമായിരുന്നെങ്കിലും ഇപ്പോഴും കപ്പലില്‍നിന്നും പുക ഉയരുന്നുണ്ട്.