വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ കൂറുമാറി സിപിഎമ്മിൻ്റെ പ്രസിഡൻ്റ് സ്ഥാനാർഥിക്ക് വോട്ടുചെയ്ത ലീഗ് സ്വതന്ത്രൻ ജാഫർ രാജിവെച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലത്തി ജാഫർ രാജിക്കത്ത് നൽകി.
മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം യൂത്ത് ലീഗ് പ്രാദേശിക ഭാരവാഹിയായ ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
എൽഡിഎഫിനും യുഡിഎഫിനും ഏഴുവീതമായിരുന്നു അംഗബലം. ജാഫറിൻ്റെ വോട്ട് ലഭിച്ചതോടെ സിപിഎമ്മിൻ്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. നഫീസ എട്ട് വോട്ടുനേടി പ്രസിഡൻ്റായി.
34 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജാഫർ തളി ഡിവിഷനിൽനിന്ന് വിജയിച്ചത്.
Content Highlights: Vadakkenchery Block Panchayath Presidency: Independent Member Resigns After Cross-Voting
Published: 29 Dec 2025, 02:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented