
കൊച്ചി: കാത്തുകിടപ്പിന്റെ മുഷിപ്പിന് ഇനി ഗുഡ് ബൈ പറയാം. ദേശീയപാത 66-ല്‍ ടോപ് ഗിയറില്‍ കുതിക്കാനുള്ള അവസരം കൈവന്നു. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിന് തുറന്നുനല്‍കി.
മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി വീഡിയോകോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം ചെയ്തത്. മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനവുമുണ്ടെന്ന് വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങള്‍ സജ്ജമായതോടെ സാധ്യമാകും. നിരവധി പ്രതിസന്ധികളുണ്ടായിട്ടും വളരെ വേഗത്തില്‍ തന്നെ പാലങ്ങളുടെ പണി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചു. അഭിമാനാര്‍ഹമായ നേട്ടമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ചടങ്ങില്‍ ജി. സുധാകരന് അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്ക് ചടങ്ങുകളില്‍ മുഖ്യാതിതിഥിയാണ്.
സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതു പരിഗണിച്ചാണ് വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കുന്ന സമയം നിശ്ചയിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അറിയിച്ചു.
വളരെ സന്തോഷം തോന്നുന്ന നിമിഷമാണെന്നും സഹകരിച്ച എല്ലാവര്ക്കും നന്ദിയുണ്ടെന്നും മന്ത്രി ജി.സുധാകരന് ഉദ്ഘാടനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു. വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചതും അനുവദിച്ച തുകയേക്കാള്‍ കുറഞ്ഞ ചിലവില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചതും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രയത്നമാണ്. തന്നേക്കാള്‍ കൂടുതല്‍ അദ്ദേഹമാണ് ഇതില്‍ പ്രയത്നിച്ചതെന്നും സുധാകരന് പറഞ്ഞു.
Published: 09 Jan 2021, 09:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented