
കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പേ ഗതാഗതത്തിനായി തുറന്നുകൊടുത്ത സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ്. വി ഫോര്‍ കേരളയുടെ പ്രവര്‍ത്തകരായ മൂന്ന് പേര്‍ കൂടിയാണ് അറസ്റ്റിലായത്. നേരത്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തമ്മനം സ്വദേശി ആല്‍വിന്‍ ആന്റണി, കളമശ്ശേരി സ്വദേശി സാജന്‍, മട്ടഞ്ചേരി സ്വദേശി സക്കീറലി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മൂന്ന് പേരും വി ഫോര്‍ കേരളയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി.
ഉദ്ഘാടത്തിന് മുമ്പ് തന്നെ പാലം ആസൂത്രിതമായി തുറന്നുകൊടുത്തതില്‍ ഇവര്‍ക്ക് കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. നേരത്തെ അറസ്റ്റിലായ നാല് പേരെയും പോലീസ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. വാഹനങ്ങള്‍ ആരെങ്കിലും ബോധപൂര്‍വ്വം കയറ്റിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പാലത്തിലൂടെ സഞ്ചരിച്ച വാഹനങ്ങളുടെയെല്ലാം നമ്പര്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പൊതുമുതല്‍ നശിപ്പിച്ചു, വ്യാജപ്രചരണം നടത്തി തുടങ്ങിയതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. ഒന്‍പതാം തിയ്യതി മുഖ്യമന്ത്രി പിറണായി വിജയന്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനിരിക്കുകയായിരുന്നു.
Content Highlight: vyttila flyover unauthorised opening 3 more arrest
Published: 07 Jan 2021, 09:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented