തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ്ഗോപിയും കുടുംബവും തൃശ്ശൂരിൽ വോട്ടർപട്ടികയിൽ നിയമവിരുദ്ധമായി പേര് ചേർത്തതിൽ നടപടി ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ പോലീസിൽ നൽകിയ പരാതിയിൽ നടപടി തുടങ്ങി.

To advertise here,

പരാതിയിൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ 18-ന് വൈകീട്ട് നാലിന് തൃശ്ശൂർ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.

സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതി അന്വേഷണത്തിനായി അസിസ്റ്റന്റ് കമ്മിഷണർക്ക് കൈമാറിയിരുന്നു.

തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ സുരേഷ്ഗോപി തൃശ്ശൂർ മുക്കാട്ടുകരയിലെ 115-ാം നമ്പർ ബൂത്തിൽ അദ്ദേഹം ഉൾപ്പെടെ 11 പേരെ വോട്ടർമാരായി വ്യാജ സത്യപ്രസ്താവന ബോധിപ്പിച്ച്, നിയമവിരുദ്ധ മാർഗത്തിലൂടെ ചേർത്തെന്നായിരുന്നു പരാതി.

ജനപ്രാതിനിധ്യനിയമം അനുസരിച്ച് സ്ഥിരതാമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കുകയുള്ളൂവെന്നും പതിറ്റാണ്ടുകളായി സുരേഷ്ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറിൽ സ്ഥിരതാമസക്കാരാണെന്നും പരാതിയിലുണ്ടായിരുന്നു.