വിഴിഞ്ഞം: മീൻപിടിത്തത്തിനുശേഷം ഫിഷ് ലാൻഡിങ് സെന്ററിലേക്ക് വരുമ്പോൾ അവശനിലയിലായ മത്സ്യത്തൊഴിലാളി വള്ളത്തിൽനിന്ന് കടലിൽ വീണ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ റിച്ചാർഡ് ജോൺ (47) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപതോടെ വിഴിഞ്ഞം ഹാർബറിലായിരുന്നു അപകടം.
സുഹ്യത്തുക്കളായ സോളമൻ, സ്റ്റാൻലി എന്നിവർക്കൊപ്പം തിങ്കളാഴച പുലർച്ചെ നാലോടൊയാണ് മീൻപിടിത്തത്തിനു പോയിരുന്നത്. തിരികെ ഫിഷ് ലാൻഡിലേക്ക് വള്ളമടുപ്പിക്കാനെത്തവേ വഴിക്കുവെച്ച് അവശനിലയിലായി വള്ളത്തിൽനിന്ന് കടലിലേക്ക് വീണായിരുന്നു അപകടം.
വള്ളത്തിലുണ്ടായിരുന്ന സോളമൻ കടലിലേക്ക് ചാടി റിച്ചാർഡിനെ ഉയർത്തിയെടുത്തു. തുടർന്ന് വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തു. ഭാര്യ: രാജേശ്വരി. മക്കൾ: റിമി റിച്ചു, റിയോ റിച്ചു, റിനോ റിച്ചു. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ടോടെ കോട്ടപ്പുറം സിന്ധുയാത്ര മാതാപള്ളിയിൽ.
Content Highlights: Tragic Incident at Vizhinjam Harbour: Fisherman Dies After Falling Overboard
Published: 02 Feb 2026, 08:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented