
അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷ, ഓട്ടോറിക്ഷയുടെ മുന്‍ഭാഗത്ത് കുടുങ്ങിപ്പോയ ഡ്രൈവറെ വിഴിഞ്ഞം അഗ്നിരക്ഷാസേന പുറത്തെടുത്തപ്പോള്‍.
വിഴിഞ്ഞം: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ വാനിന്റെ പിന്നിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വളഞ്ഞ് ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങി. വണ്ടിയോടിച്ചിരുന്ന വണ്ടിത്തടം പൊറ്റവിള വീട്ടില്‍ ശ്യാംകുമാറിന്റെ(48)യും ഭാര്യ ശൈലജയ്ക്കും (47) കാലുകള്‍ക്ക് ഒടിവുണ്ട്.
ഇവരുടെ സുഹൃത്തായ നെടുമങ്ങാട് സ്വദേശിനി സിന്ധു(48)വിനും ഗുരുതര പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് സ്ഥലതെത്തിയ വിഴിഞ്ഞം പോലീസ് അഗ്‌നിരക്ഷാസേനാ അധികൃതരെ വിളിച്ചുവരുത്തി ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വെട്ടിമാറ്റിയാണ് ശ്യാംകുമാറിനെ പുറത്തെടുത്തത്.
ശനിയാഴ്ച വൈകിട്ട് 4.30-ഓടെ കോവളം വിഴിഞ്ഞം റോഡിലെ തിയേറ്റര്‍ ജങ്ഷനിലായിരുന്നു അപകടമെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. 108 ആംബുലന്‍സില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.
സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദിന്റെ നേത്യത്വത്തില്‍ എ.എസ്.ടി.ഒ. ഷാജി, സേനാംഗങ്ങളായ ശ്യാംധരന്‍, പ്രണവ്, സാജന്‍രാജ്, ആന്റു, അരുണ്‍, ജിബിന്‍ എസ്. സാം, സജികുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Content Highlights: Accident in Vizhinjam: Out-of-control auto rickshaw collides with parked van, injuring driver and passengers. Fire force rescued trapped driver.
Published: 15 Nov 2025, 11:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented