വിതുര: മകന്റെ ചോറൂണുദിവസം യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തോട്ടുമുക്ക് പേരയത്തുപാറ മണലയം പുഷ്പവിലാസത്തിൽ അമൽകൃഷ്ണ(35)നാണ് മരിച്ചത്. വെള്ളിയാഴ്ച ഇളയ മകൻ നിദാൻകൃഷ്ണയുടെ ചോറൂണ് നടക്കാനിരിക്കെ രാവിലെ ഒൻപതുമണിയോടെ പേരയത്തുപാറയിലെ ടർഫിനുസമീപത്തെ കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. അമൽകൃഷ്ണനും അഞ്ച്‌ സുഹൃത്തുക്കളും ചേർന്നാണ് ഈ ടർഫ് നടത്തുന്നത്. കേരള ബാങ്കിന്റെ വിതുര ശാഖയിൽനിന്ന് എട്ടുലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഒന്നരയാഴ്ച മുൻപ് ബാങ്ക് അധികൃതർ ഇയാളുടെ വീട്ടിലെത്തിയിരുന്നു. തിരിച്ചടവിനു തീയതി പറഞ്ഞതോടെ അവർ തിരിച്ചുപോയെന്ന് വീട്ടുകാർ പറഞ്ഞു.എന്നാൽ, ആത്മഹത്യാക്കുറിപ്പിൽ ഇതിനെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

To advertise here,

ജീവിതം അവസാനിപ്പിക്കുന്നു എന്ന് സൂചിപ്പിക്കുന്ന വാട്‍സാപ്പ് സ്റ്റാറ്റസും മരണത്തിനുമുൻപ് അമൽ ഇട്ടിരുന്നു.

ടൈൽസ് പണിക്കാരനായിരുന്നു മരിച്ച അമൽ. ഭാര്യ: വിനീത. അഞ്ചാം ക്ലാസ് വിദ്യാർഥി നിരഞ്ജൻ കൃഷ്ണയാണ് മൂത്ത മകൻ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056)