കെ. വിദ്യ
കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഉള്‍പ്പെട്ട കെ. വിദ്യയുടെ പിഎച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ട കാലടി സര്‍വകലാശാലയുടെ രേഖകള്‍ പുറത്ത്. കാലടി സര്‍വകലാശാല മലയാള വകുപ്പ് മേധാവി ഡോ. ബി.എ വത്സലന്‍ റജിസ്ട്രാര്‍ക്ക് നല്‍കിയ കത്താണ് പുറത്തുവന്നിരിക്കുന്നത്.
പത്ത് പേരുടെ പട്ടികയാണ് റിസര്‍ച്ച് കമ്മിറ്റി മലയാള വിഭാഗത്തിലെ ഗവേഷണത്തിനായി തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയത്. ഈ പട്ടികയിലേക്ക് അഞ്ച് പേരുകള്‍കൂടി ഉള്‍പ്പെടുത്താന്‍ മേധാവി ശുപാര്‍ശ ചെയ്തതായാണ് പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നത്. ഇതില്‍ പതിനഞ്ചാമത്തെ വിദ്യാര്‍ഥിയായാണ് കെ.വിദ്യയുടെ പേര് ഉള്‍പ്പെടുത്തിയത്.
റിസര്‍ച്ച് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് വിദ്യയെ ഉള്‍പ്പെടുത്തിയതെന്നാണ് ഡാ. ബി.എ വത്സലന്റെ വാദം. കൂടുതല്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ റിസര്‍ച്ച് കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യാനാകും. ഇതേത്തുടര്‍ന്നാണ് ആവശ്യം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
അവസാനത്തെ അഞ്ചുപേരുടെ പട്ടികയില്‍ മൂന്ന് പേര്‍ക്ക് ജെ.ആര്‍.എഫ്. ഉണ്ടായിരുന്നു. ജെ.ആർ.എഫ് നേടിയത് കണക്കിലെടുത്ത് ഇവര്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചു. ഇതോടെ വിദ്യയും മറ്റൊരു വിദ്യാര്‍ഥിയും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഇവരുടെ ആവശ്യം കൂടെ പരിഗണിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവിന്റെ ബലത്തിലാണ് സര്‍വകലാശാല വിഷയം പുനഃപരിശോധിക്കുകയും പ്രവേശനം നൽകുകയും ചെയ്തത്.
Content Highlights: Vidya's Ph.D. related records at Kaladi University admission out
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..