വെഞ്ഞാറമൂട്: പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരനായ കല്ലറ സ്വദേശി അരുൺ (34) മരിച്ചു. ഇന്ന് രാവിലെ 6.45-ഓടെ തേമ്പാമൂട് ചുള്ളാളം പള്ളിക്ക് സമീപമാണ് അപകടം നടന്നത്.
രാവിലെ വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു അരുൺ. തേമ്പാടുനിന്നും ക്വാറിയിലേക്ക് ജോലിക്ക് പോയ അരുണും ക്വാറിയിൽ നിന്നും പാറ കയറ്റി തേമ്പാമൂട് ഭാഗത്തേക്ക് പോയ ടിപ്പറുമാണ് അപകടത്തിൽപെട്ടത്. ചുള്ളാളത്ത് വച്ച് ടിപ്പർ ഡ്രൈവറെ കണ്ട് അരുൺ കൈ കാണിച്ചു ആ സമയം ബൈക്ക് തെന്നി ടിപ്പറിന് അടിയിലേക്ക് വീഴുകയായിരുന്നു. ടിപ്പറിന്റെ പിൻഭാഗം തലയിലൂടെ കയറി ഇറങ്ങി. സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: A 34-year-old Kallara native, Arun, died in a road accident., The collision occurred between a tipper lorry and a bike near Chullalam mosque., The accident took place during the morning commute to work., Venjaramoodu police have registered a case regarding the incident.
Published: 17 Aug 2026, 11:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented