കൊച്ചി: വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ന്യൂനപക്ഷങ്ങള്‍ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി വളര്‍ന്നുവെന്നും ഈഴവര്‍ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെത്തുകാരനെ ആര്‍ക്കുംവേണ്ട. എന്നാല്‍, ചെത്തുകാരന്റെ പണം എല്ലാവര്ക്കും വേണമെന്നും അദ്ദേഹം പറഞ്ഞു.
'ക'യില്‍ തുടങ്ങുന്ന കള്ള്, കൈത്തറി, കയര്‍, കശുവണ്ടി, കൃഷി തുടങ്ങിയ വ്യവസായങ്ങള്‍ക്കെല്ലാം കഷ്ടകാലമാണ്. അവയെല്ലാം ചെയ്യുന്നത് ഈഴവരാണ്. ഇത്തരത്തില്‍ ഈഴവര്‍ തുടങ്ങിവെച്ച എല്ലാ തൊഴില്‍മേഖലകളും കഷ്ടത്തില്‍നിന്ന് കഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. ഈഴവരെ സംരക്ഷിക്കാന്‍ ആരുമില്ല. ഉത്പാദനച്ചെലവ് പരിഹരിക്കാന്‍ സബ്സിഡി നല്കി നിലനിര്‍ത്താന്‍ ആരും ശ്രമിക്കുന്നില്ല. വാക്കുകളില്‍ മാത്രമേ സംരക്ഷണമുള്ളൂ. ഈഴവര്‍ എല്ലാവര്‍ക്കുംവേണ്ടി വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറി. മറ്റുള്ളവരെല്ലാം അധികാരത്തിന്റെ അകത്തളങ്ങളില്ക്കയറി സ്വന്തം സമുദായത്തെ വളര്‍ത്താനും ഉയര്‍ത്താനുമുള്ള നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തൊഴിലുറപ്പ് ജോലിക്കു പോകുന്നവരില്‍ ക്രിസ്ത്യാനിയോ നായരോ നമ്പൂരിയോ പുലയര്‍ പോലുമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഈഴവരാണിന്ന് തൊഴിലുറപ്പിന് പോകുന്നത്. കാരണം, അതല്ലാതെ മാര്‍ഗമില്ലാത്ത അവസ്ഥയായിമാറി. മുസ്ലിങ്ങളും ക്രിസ്ത്യാനികളും സംഘടിച്ച് വളര്‍ന്നപ്പോള്‍ തളര്‍ന്നത് ഈഴവരാണ്. അതുകൊണ്ടാണ് നമുക്കിന്ന് ഉറപ്പുള്ള ഒറ്റക്കാര്യമായി തൊഴിലുറപ്പ് മാറിയതെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. പണ്ട് ചെത്തുകാരെ എല്ലാവര്ക്കും ഇഷ്ടമായിരുന്നു. ഇന്നിപ്പോള്‍ അവരെ ആര്‍ക്കുംവേണ്ട. പക്ഷേ, ചെത്തുകാരന്റെ പണം എല്ലാവര്ക്കും വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Content Highlights: Ezhavas become mere voting machines Vellappally Natesan
Published: 31 Aug 2025, 04:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented