വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ക്രിസ്ത്യാനിയും മുസ്ലിമും നന്നായി എന്നും മുസ്ലീം ലീഗില്‍ എല്ലാവരും മുസ്ലീങ്ങൾ ആയിട്ടും അത് മതേതര പാര്‍ട്ടിയെന്നാണ് പറയുന്നതെന്നും വെള്ളാപ്പള്ളി നടേശൻ. കാന്തപുരത്തേയും മുസ്ലിം ജനസംഖ്യയേയും തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് എസ്.എന്‍.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നല്കിയ ആദരിക്കല്‍ ചടങ്ങിനിടെയായിരുന്നു പരാമര്‍ശം.
ഇന്ന് പാർട്ടിക്ക് അപ്പുറത്ത് മതപണ്ഡിതന്മാരാണ് ഭരണത്തെപ്പോലും നിയന്ത്രിക്കുന്നത്. മുസ്ലീം ജനസംഖ്യയോടൊപ്പം തന്നെയുള്ള ഈഴവർക്ക് യാതൊരു പരിഗണനയും നൽകുന്നില്ല. നമ്മുടെ വോട്ടിന് ഒരു വിലയുമില്ലയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
Content Highlights: Vellapplly Natesan Sparks Controversy with Remarks on Religious Communities and Politics
Published: 20 Jul 2025, 08:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented