തിരുവനന്തപുരം: ആശവർക്കർമാരുടെ സമരത്തില്‍ യോഗത്തിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുമായി ആശവര്‍ക്കര്‍മാര്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായതിന് ശേഷം പ്രതികരിക്കുകായിരുന്നു ആരോഗ്യമന്ത്രി. ആശപ്രവര്‍ത്തകരുടെ വേതനം കൂട്ടുന്നതിനായി സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും വീണ ജോര്‍ജ്ജ് വ്യക്തമാക്കി
ഓണറേറിയം വര്‍ധിപ്പിക്കല്‍ തത്വത്തില്‍ അംഗീകരിക്കാമെന്ന് തൊഴില്‍ മന്ത്രി ഉറപ്പ് നല്‍കിയതായി ആശവര്‍ക്കര്‍മാര്‍ പറഞ്ഞു. ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് പുറമേ, പഠന സമിതിയെ വെച്ച് പഠനം നടക്കുന്ന കാലാവധി ഒരു മാസമായി കുറയ്ക്കണമെന്നാണ് ആവശ്യം. ഈ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് ഉത്തരവിറക്കിയാല്‍ സമരം അവസാനിപ്പിക്കും. ആവശ്യങ്ങളിലെ സത്യസന്ധത മന്ത്രിയ്ക്ക് ബോധ്യമായെന്നും സമരസമിതി പറഞ്ഞു.
Content Highlights: Asha Workers meeting with v sivankutty; veena george health minister reaction
Published: 07 Apr 2025, 05:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented