വാഴക്കാട് (മലപ്പുറം): സ്ത്രീ ശാക്തീകരണത്തിനും വനിതാ സംരംഭകരംഗത്തും കുടുംബശ്രീ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ ലോകത്തിനു തന്നെ അനുകരണീയ മാതൃകയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. വാഴക്കാട് ഗ്രാമപ്പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍റെയും വാഴക്കാട് ഗ്രാമപ്പഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ നബാർഡിന്റെ സഹായത്തോടെ സംഘടിപ്പിച്ച കഫേ കുടുംബശ്രീ ഫുഡ് ഫെസ്റ്റിവൽ സമാപനസമ്മേളനം ഉദ്ഘാടനകർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

വാഴക്കാട് ഗ്രാമപ്പഞ്ചായത്തിന്റെ വികസന സെമിനാറിൽ ഫാം ടൂറിസം പദ്ധതിക്ക് പ്രൊജക്ട് അവതരിപ്പിച്ച അബ്ദുൽ കെ. എ നൗഷാദ്, പുതിയ കാലത്തെ എ.ഐ. സാധ്യതകൾ പരിചയപ്പെടുത്തിയ ഫൽഗുണൻ എന്നിവരെ ഗ്രാമപഞ്ചായത്ത് ഉപഹാരവും പ്രശസ്തിപത്രവും നൽകി ആദരിച്ചു.

വൈസ് പ്രസിഡന്റ് ഷമീന സലീം, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.കെ. റഫീഖ് അഫ്സൽ, ആയിശ മാരാത്ത്, തറമ്മൽ അയ്യപ്പൻകുട്ടി, മുൻ പ്രസിഡന്റുമാരായ സി.വി സക്കറിയ്യ, മലയിൽ അബ്ദുറഹ്‌മാൻ, വാർഡ് മെമ്പർ സി.പി. ബഷീർ, വാർഡ് മെമ്പർമാർ, വാഴക്കാട് സി.ഡി.എസ്. ചെയർപേഴ്സൺ കെ. ഷറഫുന്നീസ, ജില്ലാമിഷൻ കോഡിനേറ്റർ ബി. സുരേഷ്‌കുമാർ, അസിസ്റ്റന്റ് ജില്ലാമിഷൻ കോഡിനേറ്റർ മുഹമ്മദ്‌ അസ്‌ലം, ജില്ലാ പ്രോഗ്രാം മാനേജർമാരായ റനീഷ്, നൗഫൽ, കൊണ്ടോട്ടി ബ്ലോക്കിലെ സി.ഡി.എസ്. ചെയർപേഴ്സൺമാർ, അസിസ്റ്റന്റ് സെക്രട്ടറി പ്രേംചന്ദ് എന്നിവർ സംസാരിച്ചു.