തിരുവനന്തപുരം: വട്ടപ്പാറയിൽ വീടിന് സമീപത്തെ പറമ്പിൽ കളിച്ചുകൊണ്ടിരുന്ന പതിനഞ്ചുകാരന് പാമ്പ് കടിയേറ്റു. വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടിൽ ജഗതീഷിന്റെ മകൻ അഭിനവിനാണ് പാമ്പ് കടിയേറ്റത്. തിങ്കളാഴ്ച വൈകിട്ട് 4.30-ഓടെയായിരുന്നു സംഭവം.
വീടിന് സമീപത്തെ പറമ്പിൽ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഭിനവ്. കളിക്കിടെ തെറിച്ചുപോയ പന്ത് എടുക്കുന്നതിനായി വരമ്പിന് സമീപത്തേക്ക് പോയപ്പോഴാണ് അഭിനവിനെ പാമ്പ് കടിച്ചത്. പരിക്കേറ്റ ഉടൻതന്നെ കുട്ടിയെ 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: 15-year-old Abhinav bitten by a snake in Vattappara., Incident occurred while playing cricket near his home., Transported via 108 ambulance to Thiruvananthapuram Medical College., Immediate medical intervention provided.
Published: 27 Apr 2026, 06:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented