
ഷീജയും ഭർത്താവ് അപ്പുവും, പെൺകുട്ടിയെ തീവണ്ടിയിൽനിന്നു തള്ളിയിട്ട സ്ഥലത്ത് റെയിൽവേ പോലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നു
വര്‍ക്കല: ഓടുന്ന തീവണ്ടിയില്‍നിന്നു മദ്യപന് ചവിട്ടിത്തള്ളിയിട്ട യുവതി വീണത് ഇരു ട്രാക്കുകളുടെയും മധ്യഭാഗത്തായി. അയന്തി റെയില്‍വേ പാലത്തിനു സമീപം ഏറക്കുറെ വിജനമായ ഭാഗത്താണ് ശ്രീക്കുട്ടി(സോനു-19) വീണുകിടന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസിന്റെ വലതുവശത്തെ വാതിലിലൂടെയാണ് പുറത്തേക്ക് വീണിട്ടുള്ളത്. തലയിടിച്ച് കമിഴ്ന്നുകിടക്കുന്നനിലയിലാണ് കണ്ടെത്തിയത്.
പെണ്‍കുട്ടി തീവണ്ടിയില്‍നിന്നു വീണതോടെ യാത്രക്കാര്‍ ചങ്ങല വലിച്ച് കേരള എക്സ്പ്രസ് നിര്‍ത്തി. കുറച്ച് മുന്നോട്ടുപോയി അയന്തി വലിയമേലതില്ക്ഷേത്രം കഴിഞ്ഞാണ് തീവണ്ടി നിന്നത്. പെണ്‍കുട്ടി തീവണ്ടിയില്‍നിന്നും വീണത് ട്രാക്കിനു സമീപം താമസിക്കുന്നവര്‍ അറിഞ്ഞിരുന്നില്ല.
ആദ്യം കണ്ടത് ലോക്കോ പൈലറ്റ്
വര്‍ക്കല: തൃശ്ശൂര്‍ മറ്റത്തൂര്‍ സിഎച്ച്സിയില് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സായ അയന്തി സ്വദേശിനി ഷീജയെ, കേരള എക്സ്പ്രസില്‍ യാത്രചെയ്തിരുന്ന സുഹൃത്തായ റെയില്‍വേ മെക്കാനിക്കാണ് വിവരമറിയിച്ചത്. നിങ്ങളുടെ നാട്ടില്‍ ഒരു പെണ്‍കുട്ടി തീവണ്ടിയില്‍നിന്നു വീണെന്നാണ് അറിയിച്ചതെന്ന് ഷീജ പറഞ്ഞു. ഭര്‍ത്താവ് അപ്പുവിനൊപ്പം ഷീജ സ്ഥലത്തെത്തി. ടോര്‍ച്ച് തെളിച്ച് ട്രാക്കില്‍ പരിശോധന നടത്തുമ്പോഴാണ് മെമു വന്നത്. ഷീജയും ഭര്‍ത്താവും യുവതിയെ തിരയുകയാണെന്ന് മനസ്സിലാക്കിയ ലോക്കോ പൈലറ്റ് മെമു നിര്‍ത്തി ഇരുവരെയും കാബിനുള്ളില്‍ കയറ്റി.
ഇടതുവശത്ത് കാടുള്ള ഭാഗത്ത് ഷീജയും ഭര്‍ത്താവും വലതുഭാഗത്ത് ലോക്കോ പൈലറ്റും നിരീക്ഷണം നടത്തി. അപ്പോഴാണ് വലതുവശത്തെ ട്രാക്കില്‍ യുവതിയെ ലോക്കോ പൈലറ്റ് കണ്ടത്. തീവണ്ടി നിര്‍ത്തി ഇവര്‍ മൂന്നുപേരും യുവതിയുടെ അടുത്തെത്തി. തുടര്‍ന്ന് പോലീസുകാരും നാട്ടുകാരും യാത്രക്കാരുമെത്തി. ആംബുലന്‍സിന് വരാന്‍ സൗകര്യമില്ലെന്നു മനസ്സിലാക്കിയ വര്‍ക്കല സ്റ്റേഷന്മാസ്റ്റര് മെമുവില്‍ യുവതിയെ വര്‍ക്കലയില്‍ എത്തിക്കാന്‍ നിര്‍ദേശം നല്കി.
തുടര്‍ന്ന് ഡ്രൈവര്കാബിനിനു തൊട്ടുപിന്നിലെ ബോഗിയില്‍ യുവതിയെ കയറ്റി വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
Content Highlights: A young woman was pushed from a moving Kerala Express train in Varkala, falling between the tracks. Swift action by passengers, loco pilot, and locals saved her life. Read the full story.
Published: 04 Nov 2025, 07:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented