തിരുവനന്തപുരം: വര്‍ക്കലയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ കാണാതായ പത്തൊന്പതുകാരന്റെ മൃതദേഹം കണ്ടെത്തി. നൈനാംകോണം സവാദ് മന്‍സിലില്‍ അന്‍ഷാദ് ആണ് മരിച്ചത്. തിരച്ചിലിനൊടുവില്‍ വര്‍ക്കല താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്തുവെച്ച് വെള്ളിയാഴ്ച വൈകീട്ടോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നാവായിക്കുളം ചിലക്കൂര്‍ ആലിയിറക്കം തീരത്ത് വ്യാഴാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു അന്‍ഷാദ്. നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് തീരത്തെത്തിയത്. ഇവര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ശക്തമായ അടിയൊഴുക്കില്‍പ്പെട്ട് അന്‍ഷാദ് മുങ്ങിത്താഴ്ന്നു. മത്സ്യബന്ധന ജോലിക്ക് പോകുന്ന അന്‍ഷാദിന് നീന്തലറിയാമായിരുന്നിട്ടും അടിയൊഴുക്കിനെ അതിജീവിക്കാനായില്ല.
ആലിയിറക്കം തീരത്ത് ലൈഫ് ഗാര്‍ഡുകളുടെ സേവനമില്ല. അതിനാല്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം സാധ്യമായില്ല. വിവരമറിഞ്ഞ് പാപനാശത്തുനിന്ന് ലൈഫ് ഗാര്‍ഡുകളും ടൂറിസം പോലീസും സ്ഥലത്തെത്തിയിരുന്നു. അഗ്നിരക്ഷാസേനയും കോസ്റ്റല്‍ പോലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയിരുന്നു. വ്യാഴാഴ്ച രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിച്ചു. വെള്ളിയാഴ്ച വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.
Content Highlights: 19-Year-Old Drowns in Varkala Beach Incident: Body Recovered After Extensive Search
Published: 31 Oct 2025, 06:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented