വണ്ണപ്പുറം:വണ്ണപ്പുറം സഹകരണസംഘം തിരഞ്ഞെടുപ്പിനിടെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം. പോലീസ് നോക്കിനില്‍ക്കെ വണ്ണപ്പുറം പഞ്ചായത്തു പ്രസിഡന്റിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപണമുയര്‍ന്നു.

To advertise here,

സഹകരണസംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം.വോട്ടെടുപ്പ് അവസാനിക്കേണ്ടത് നാലുമണിക്കായിരുന്നു. നാലുമണിക്കുശേഷവും വേട്ടുചെയ്യാനെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പു നടന്ന വണ്ണപ്പുറം ഹിറാപബ്ലിക്ക് സ്‌കൂള്‍ വളപ്പില്‍ കയറ്റാനാവില്ലെന്ന് പ്രസിഡന്റ് പോലീസിനോടാവശ്യപ്പെട്ടു.

ഇതിനെതുടര്‍ന്നു പോലീസ് ഗേറ്റ് അടച്ചു. ഇതില്‍ പ്രകോപിതരായ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രസിഡന്റിനെ കൈയോറ്റംചെയ്യുകയായിരുന്നു എന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രസിഡന്റിന്റ മുഖത്തിനും കാലിനും പരിക്കുണ്ട്. ഇദ്ദേഹത്തെ മുതലക്കോടത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സ്ഥലത്ത് പോലീസ് ലാത്തി വീശിയതോടെയാണ് ഇരുഭാഗത്തെയും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.