തിരുവനന്തപുരം: നിയന്ത്രണംവിട്ട് റെയിൽവേ ട്രാക്കിലേക്കു മറിഞ്ഞ ഓട്ടോയിൽ വന്ദേഭാരത് ഇടിച്ചു. വർക്കല അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. നിയന്ത്രണം നഷ്ടമായ ഓട്ടോ ആദ്യം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി. പിന്നീട് ട്രാക്കിലേക്കു മറിയുകയായിരുന്നു. ഈസമയം ട്രാക്കിലൂടെ കടന്നുപോകുകയായിരുന്ന, തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ട്രാക്കിലേക്കു വീണയുടൻ ഡ്രൈവർ ഓട്ടോയിൽനിന്നു പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് ട്രെയിൻ ഒരു മണിക്കൂറോളം പിടിച്ചിട്ടു.
റെയിൽവേയുടെ നിർമാണപ്രവർത്തനങ്ങൾക്കായി താത്കാലികമായി സജ്ജീകരിച്ച വഴിയിലൂടെയാണ് ഓട്ടോ വന്നത്. ട്രാക്കിൽനിന്ന് ഓട്ടോ മാറ്റിയശേഷം പതിനൊന്നരയോടെയാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവർ വെട്ടിമൺകോണം സ്വദേശി സുധിയെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Content Highlights: Vande Bharat Express collides with an auto in Varkala, Kerala. No injuries reported.
Published: 23 Dec 2025, 11:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented