
തൃശ്ശൂർ: വടക്കാഞ്ചേരിയിലെ കോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമെന്ന് തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ഇരുചെവി അറിയാതെ ഒരു പരാതി കൊടുത്തപ്പോൾത്തന്നെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഇന്നേവരെ കേരളത്തിന്റെ ചരിത്രത്തിൽ ഇങ്ങനെ ഉണ്ടായിട്ടില്ല. ഇതുതന്നെ സംശയാസ്പദമായകാര്യമാണെന്ന് ടാജറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
കോഴ ആരോപണവുമായി ബന്ധപ്പെട്ട് ശബ്ദസന്ദേശം പുറത്തുവന്ന സംഭവത്തിൽ, സിപിഎം ഏരിയ കമ്മിറ്റി അംഗം ബാബുവുമായുള്ള ശബ്ദരേഖ ജാഫർ നിഷേധിച്ചിട്ടുണ്ടോ എന്നും ടാജറ്റ് ചോദിച്ചു. അതേസമയം, കോൺഗ്രസിനെ വെട്ടിലാക്കിയ മറ്റത്തൂർ പഞ്ചായത്തിൽ പ്രതിസന്ധി അയയുകയാണ്. മറ്റത്തൂരിൽ മെമ്പറെ ചാക്കിട്ട് പിടിക്കുന്നു. വല്ലച്ചിറയിൽ ബിജെപിയുടെ വോട്ട് അസാധുവാകുന്നു. വടക്കാഞ്ചേരിയിൽ ലീഗ് സ്വതന്ത്രൻ മാറ്റി വോട്ട് ചെയ്യുന്നു. ഇത്തരം സാഹചര്യം വന്നിട്ട് എന്തുകൊണ്ട് സിപിഎം നടപടി എടുക്കുന്നില്ല. പൊതുജനമധ്യത്തിൽ ജനാധിപത്യ വ്യവസ്ഥയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് നടന്നത്.
വടക്കാഞ്ചേരി വിഷയത്തിൽ അന്വേഷണം നടക്കട്ടെ. കേസ് രജിസ്റ്റർ ചെയ്യട്ടെ. എല്ലാം പുറത്തുവരും. എന്നാൽ, ഒന്നുമില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി പൊടിതട്ടിപ്പോകുന്ന രീതിയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. വിഷയത്തിൽ സംസ്ഥാന സെക്രട്ടറി എന്തുകൊണ്ട് ആദ്യമേ പ്രതികരിച്ചു. ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പ്രതികരിക്കാതെ താഴെനടന്ന ഒരു കാര്യത്തിലാണ് സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്. ഇതൊരു ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്, ടാജറ്റ് പറഞ്ഞു.
Content Highlights: Thrissur DCC President Alleges Conspiracy to Derail Vadakanchery Vigilance Probe
Published: 03 Jan 2026, 10:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented