വടകര : ദേശീയപാതയുടെ ശോച്യാവസ്ഥയും വടകരയിലെ ഗതാഗതക്കുരുക്കും പരിഹരിക്കണമെന്നാവശ്യപ്പെട്ട് വടകര താലൂക്കിലെ സ്വകാര്യബസ് തൊഴിലാളികള്‍ വെള്ളിയാഴ്ച പണിമുടക്കും. പണിമുടക്ക് ഒഴിവാക്കാന്‍ വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത് സംയുക്ത തൊഴിലാളിസമരസമിതിയുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. താലൂക്കിലെ മുഴുവന്‍ സ്വകാര്യബസ് തൊഴിലാളികളും പണിമുടക്കുമെന്ന് സമരസമിതി അറിയിച്ചു.
ആര്‍ഡിഒ വിളിച്ച ചര്‍ച്ചയില്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരും കരാര്‍ കമ്പനിയായ വാഗഡിന്റെ പ്രതിനിധിയും പങ്കെടുത്തിരുന്നു. ഒരാഴ്ചയ്ക്കകം കുഴികള്‍ അടയ്ക്കാമെന്നും മഴയാണ് പ്രശ്‌നമെന്നും ഇവര്‍ യോഗത്തെ അറിയിച്ചു. എന്നാല്‍, കുഴിയടയ്ക്കല്‍ കൊണ്ടുമാത്രം കാര്യമില്ലെന്ന് തൊഴിലാളിപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ചര്‍ച്ചയില്‍ ആര്‍ടിഒ, തഹസില്‍ദാര്‍ ഡി. രഞ്ജിത്ത്, യൂണിയന്‍ നേതാക്കളായ എ. സതീശന്‍, എം. ബാലകൃഷ്ണന്‍, ഇ. നാരായണന്‍ നായര്‍, വിനോദ് ചെറിയത്ത്, മടപ്പള്ളി മോഹനന്‍, സജീവ് കുമാര്‍, പ്രദീപന്‍, മജീദ്, വി.കെ. ബാബു, കെ.എന്‍.എ. അമീര്‍, ബസ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സല്‍വ കുഞ്ഞമ്മദ്, സെക്രട്ടറി എ.പി. ഹരിദാസന്‍, ഉഷസ്സ് ഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: private bus strike in vadakara taluk
Published: 04 Jul 2025, 07:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented