തിരുവനന്തപുരം, തൃശ്ശൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പരോക്ഷമായി പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടിയും ബിജെപി നേതാവ് പത്മജാ വേണുഗോപാലും. ഉറങ്ങാന്‍ പാരസെറ്റാമോളും സിട്രിസിനും കഴിച്ചാണ് താന്‍ കിടക്കുന്നതെന്നും കടുത്ത മാനസികസംഘര്‍ഷത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും രാഹുല്‍ പറയുന്നതിന്റെ ഓഡിയോ കഴിഞ്ഞദിവസം രാഹുല്‍ ഈശ്വര്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ശിവന്‍കുട്ടിയും പത്മജയും പരിഹാസവുമായെത്തിയത്. 

To advertise here,

പൊതുജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്..
പാരസെറ്റമോളും സിട്രിസിനുമെല്ലാം ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക. വ്യാജന്മാരെ ഒഴിവാക്കുക..
എന്നായിരുന്നു മന്ത്രി വി. ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

പൊതുജന താല്‍പ്പര്യാര്‍ത്ഥം പ്രസിദ്ധീകരിക്കുന്നത് 
NB : 'വ്യാജ'പ്രചരണങ്ങളില്‍ വഞ്ചിതരാകരുത് എന്ന കുറിപ്പോടെയായിരുന്നു പത്മജയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. പാരസെറ്റാമോളിന്റെ ഉപയോഗങ്ങള്‍: 
1 കടുത്തപനി
2 തലവേദന
3 പല്ല് വേദന
4 നടുവ് വേദന

ഡിസ്‌ക്ലെയ്മര്‍: ഒരു ഗുളികയില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാ എന്ന കാര്‍ഡും പത്മജ പങ്കുവെച്ചിട്ടുണ്ട്. 

രാത്രിയില്‍ ഒരു പാരാസെറ്റാമോളും ഒരു സിട്രിസിനും കഴിച്ചാണ് താന്‍ ഉറങ്ങാന്‍ കിടക്കുന്നതെന്നും അഞ്ചുമണി ആറുമണിയാകുമ്പോഴാണ് താന്‍ ഉറങ്ങുന്നതെന്നും രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ട ഓഡിയോയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നുണ്ട്. ഏഴുമണി എട്ടുമണി ആകുമ്പോള്‍ എണീക്കും. രണ്ടുമണിക്കൂറൊക്കെയാണ് ഉറങ്ങുന്നത്. വിശക്കാറില്ല. അതുകൊണ്ട് ഭക്ഷണം കഴിക്കാന്‍ തോന്നാറുമില്ല. ട്രോമ എന്നൊക്കെ പറഞ്ഞാല്‍ എക്‌സ്ട്രീം ട്രോമയിലൂടെയാണ് പോകുന്നതെന്നും രാഹുല്‍ പറയുന്നത് കേള്‍ക്കാം.