എരുമേലി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി. മുരളീധരന്റെ സഹോദരി വി.വി. മോദിനി (65) അന്തരിച്ചു.

To advertise here,

എരുമേലി മുക്കൂട്ടുതറ പനയ്ക്കവയല്‍ മലയംകുന്നേല്‍ എസ്.എന്‍. സദനത്തില്‍ എസ്.എന്‍. ബേബി(ആര്‍എസ്എസ് കോട്ടയം, കട്ടപ്പന താലൂക്കുകളിലെ മുന്‍ പ്രചാരക്)യുടെ ഭാര്യയാണ്.

കണ്ണൂര്‍ എരഞ്ഞോളി മുരളീനിവാസിലെ പരേതരായ ഗോപാലന്‍, ദേവകി ദമ്പതികളുടെ മകളാണ്. മക്കള്‍: ബി. കൃഷ്ണപ്രസാദ്, ബി. ശ്രീലക്ഷ്മി. മരുമക്കള്‍: ബിനുബാബു (മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്, അടിമാലി), പ്രവീഷ് (മാഹി, പള്ളൂര്‍). മറ്റ് സഹോദരങ്ങള്‍: വി.വി. ദിനേശ് കുമാര്‍, വി.വി. പ്രദീപ് കുമാര്‍. സംസ്‌കാരം വ്യാഴാഴ്ച രണ്ടുമണിക്ക്.