
കണ്ണൂർ: കഴക്കൂട്ടത്ത് താമര വിരിയിച്ച വി.മുരളീധരന്റെ വേരുകൾ തലശ്ശേരിയിൽ. കണ്ണൂർ ജില്ലയ്ക്ക് പുറത്ത് മത്സരിച്ച് വിജയിച്ച കണ്ണൂരുകാരൻ എന്ന വിശേഷണം ഇത്തവണ മുരളീധരന് സ്വന്തം. മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമായി 2018 ഏപ്രിൽ മൂന്നിന് സത്യപ്രതിജ്ഞ ചെയ്ത മുരളീധരൻ ഒരുവർഷത്തിനുശേഷം വിദേശകാര്യ-പാർലമെന്ററികാര്യവകുപ്പിൽ സഹമന്ത്രിയായി കേന്ദ്ര മന്ത്രിസഭയിലെത്തി. 2011 മുതൽ 2015 വരെ ബി.ജെ.പി. സംസ്ഥാന പ്രസിഡൻായിരുന്ന ഇദ്ദേഹം തലശ്ശേരി എരഞ്ഞോളി വാടിയിൽപീടിക സ്വദേശിയാണ്.
രാഷ്ട്രീയത്തിന്റെ വിത്തിട്ടത് ബ്രണ്ണൻ കോളേജ്
‘ബ്രണ്ണൻ കോളേജാണ് ജീവിതത്തിലെ വഴികാട്ടി’...പ്രീഡിഗ്രി-ബിരുദപഠനം നടത്തിയ ബ്രണ്ണൻ കോളേജിന്റെ സുവനീറിൽ മുരളീധരൻ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. 1975 മുതൽ 1980 വരെയായിരുന്നു ബ്രണ്ണനിലെ പഠനകാലം. തലശ്ശേരി സെയ്ന്റ് ജോസഫ്സിലായിരുന്നു സ്കൂൾ പഠനം. പ്രീഡിഗ്രി പഠനകാലത്ത് വിദ്യാർഥി പരിഷത്തിൽ അംഗമായിരുന്നു. പ്രീഡിഗ്രി പഠനകാലം മുതൽ ദീർഘദൂര ഓട്ടത്തിലും നടത്തത്തിലും മികവ് കാട്ടിയ ഇദ്ദേഹം പഠനകാലത്തിനുശേഷം ഓടിയും നടന്നും കയറിയത് രാഷ്ട്രീയത്തിന്റെ പടവുകൾ.
ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക്
എരഞ്ഞോളി ‘മുരളീ നിവാസി’ൽ പരേതരായ വണ്ണത്താൻ വീട്ടിൽ ഗോപാലന്റെയും എൻ.വി. ദേവകിയുടെയും മകനാണ് മുരളീധരൻ. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. ഡോ. കെ.എസ്.ജയശീയാണ് ഭാര്യ. എ.ബി.വി.പി. കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ദീർഘകാലം എ.ബി.വി.പി. സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്നു. 1994-ൽ എ.ബി.വി.പി. അഖിേലന്ത്യാ ജനറൽ സെക്രട്ടറിയായി. കണ്ണൂർ ജില്ലാ വ്യവസായവകുപ്പിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും 1983-ൽ ജോലി ഒഴിവാക്കി സജീവരാഷ്ട്രീയത്തിലെത്തി.
Content Highlights: Born in Thalassery, Kannur district, Kerala., Alumnus of Brennan College, where he began his political activities., Former ABVP All-India General Secretary., Served as BJP Kerala State President (2011-2015)., Appointed as Union Minister of State for External Affairs in 2019.
Published: 05 May 2026, 05:07 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented