
ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയുള്ള മരണവാര്‍ത്തകള്‍ നാം നിറയെ കേട്ടിട്ടുള്ളതാണ്. എന്നാല്‍ കൃത്യമായ ഫസ്റ്റ് എയ്ഡ് നല്കിയാല് മിക്ക ഘട്ടങ്ങളില്‍ നിന്നും മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താവുന്നതാണ്. അത്തരത്തിലൊരാളുടെ കൃത്യ സമയത്തെ ഇടപെടലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. അമേരിക്കയിലെ ഇലിനോയ്സിലാണ് സംഭവം. ഇവിടെയുള്ള യുവാവാണ് തന്റെ അയല്‍വീട്ടിലെ രണ്ടരവയസുകാരനെ രക്ഷിച്ചത്.തൊണ്ടയില്‍ ചിക്കന്റെ കഷ്ണം കുരുങ്ങിയ രണ്ടരവയസുകാരന് ശ്രദ്ധയോടെ ഫസ്റ്റ് എയ്ഡ് നല്‍കുകയും കുഞ്ഞിനെ രക്ഷിക്കുകയും ചെയ്തു.
അമ്മ കുഞ്ഞിന് അരച്ച് നല്കിയ ഭക്ഷണത്തിലെ ചിക്കന്‍ ശരിയായി അരഞ്ഞിരുന്നില്ല. ഇത് കഴിച്ച കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടാന്‍ ആരംഭിച്ചു. എമര്‍ജന്‍സി കെയറിലേക്ക് അമ്മ ബന്ധപ്പെട്ടങ്കിലും പ്രവര്‍ത്തകര്‍ എത്താന്‍ വൈകുന്നത് കണ്ട് അമ്മ അയല്‍വക്കത്തേക്ക് ഓടിചെന്നു.
തന്റെ മകന്റെ തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയ വിവരം ഇയാളോട് പറഞ്ഞു.അയല്‍ക്കാരനായ യുവാവ് കൃത്യമായ രീതിയില്‍ പുറത്ത് തട്ടി തൊണ്ടയില്‍ കുടുങ്ങിയത് പുറത്തെടുത്തു. കുഞ്ഞിന്റെ വായില്‍ നിന്ന് ഇറച്ചികഷ്ണം വീണതോടെ സമാധാനത്തോടെ ഇരിക്കുന്ന അമ്മയെയും വീഡിയോയില്‍ കാണാവുന്നതാണ്.
യുവാവിന്റെ വീട്ടിലെ വീടിന് പുറത്തുള്ള സിസിടിവിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യുവാവ് രക്ഷിക്കുന്നതിന്റെ വീഡിയോ വളരെ വേഗത്തില്‍ വൈറലാവുകയും ചെയ്തു. യുവാവിന്റെ സമയോജിത ഇടപെടലിനെ സോഷ്യല്‍ മീഡിയ ഒന്നടങ്കം വാഴ്ത്തി.
Content Highlights: US man saves little boy from choking to death
Published: 31 Oct 2024, 05:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented