
കൊച്ചി: ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേറ്റ കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷനെ കുറിച്ചുള്ള ദുരൂഹതകള്‍ തുടരുന്നു. വയനാട് മേപ്പാടിയിലെ ഒറ്റമുറി ഓഫീസിലാണ് മൃദംഗവിഷന്റെ പ്രവര്‍ത്തനം.
മാഗസിന്‍ പ്രവര്‍ത്തകരെന്ന രീതിയിലാണ് 100 ചതുരശ്രയടിയോളം മാത്രം വലിപ്പമുള്ള മുറിയില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ആകെ ഒരു മേശയും രണ്ട് കസേരകളും മാത്രമുള്ള ഓഫീസ് വല്ലപ്പോഴും മാത്രമാണ് തുറക്കുന്നത് എന്നാണ് സമീപവാസികള്‍ പറയുന്നത്.
ഭരതനാട്യം ഇവന്റിന്റെ നടത്തിപ്പ് കരാര്‍ നല്‍കിയത് ഓസ്‌കാര്‍ എന്ന ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനായിരുന്നു. ഗിരീഷ് എന്നയാളാണ് ഇവന്റ് മാനേജ്‌മെന്റ് ഉടമ. ഓസ്‌കാറില്‍ നിന്ന് ഇവന്റ്‌സ് ഇന്ത്യ ഉപകരാറെടുത്തു. ഇതിന്റെ പ്രൊപ്രൈറ്ററാണ് കൃഷ്ണകുമാര്‍. കൃഷ്ണകുമാറാണ് സ്റ്റേഡിയം ബുക്ക് ചെയ്യുകയും ഫയര്‍,പോലീസ്,ആശുപത്രി തുടങ്ങിയ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തത്.
വേദി മാനദണ്ഡങ്ങളൊന്നും തന്നെ പാലിക്കാതെയാണ് നിര്‍മിച്ചത്. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകളിടാന്‍ സ്ഥലമൊരുക്കിയത്. ദുര്‍ബലമായ ക്യൂ ബാരിയേഴ്‌സ് ഉപയോഗിച്ചായിരുന്നു കൈവരി.
Content Highlights: Uma thomas accident complaint against Mridangavision
Published: 31 Dec 2024, 09:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented