കുഞ്ഞിന്റെ തൊണ്ടയില് പാല് കുടുങ്ങിയതാണ് മരണകാരണമെന്നാണ് പിതാവ് നേരത്തേ പറഞ്ഞിരുന്നത്

ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു വയസുകാരന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. പോഷകാഹാരക്കുറവാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഞായറാഴ്ച രാവിലെയാണ് കുഞ്ഞിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാജേഷ്-താര ദമ്പതിമാരുടെ മകൻ രാഹുൽ ആണ് മരിച്ചത്. കുഞ്ഞിന് ആവശ്യത്തിന് ആഹാരം ലഭിച്ചിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. വയസിന് അനുസരിച്ചുള്ള തൂക്കം കുഞ്ഞിന് ഉണ്ടായിരുന്നില്ല. രക്തക്കുറവിന്റെ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കുഞ്ഞിന്റെ തൊണ്ടയിൽ പാല് കുടുങ്ങിയതാണ് മരണകാരണമെന്നാണ് പിതാവ് പ്രാദേശിക ജനപ്രതിനിധികളോട് പറഞ്ഞിരുന്നത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്നാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്. പ്രാഥമിക റിപ്പോർട്ടിൽ മറ്റ് അസ്വാഭാവികതകൾ ഒന്നും കണ്ടെത്തിയതായി പറയുന്നില്ല.
വളരെ മോശമായ സാഹചര്യത്തിലാണ് ഈ ദമ്പതികൾ കുട്ടികളെ വളർത്തിയിരുന്നത്. കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം മറ്റൊരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഏഴ് കുട്ടികളാണ് ഇവർക്കുണ്ടായിരുന്നത്. മുമ്പും സമാന സാഹചര്യത്തിൽ ഇവരുടെ ഒരു ആൺകുട്ടി മരിച്ചിരുന്നു. കുടുംബത്തെ ഗാന്ധി ഭവൻ പോലെയുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റാൻ മുൻപ് ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഇതിന് കുട്ടികളുടെ രക്ഷിതാക്കൾ തയ്യാറായിരുന്നില്ല.
Content Highlights: The preliminary post-mortem report indicates that malnutrition, lack of proper food, and severe anemia were the primary causes behind the tragic death of the two-year-old child in Haripad, Alappuzha.
Published: 18 Oct 2026, 08:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented