
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ചീട്ടുകളി സംഘം പിടിയില്‍. പണംവെച്ച് ചീട്ടുകളിച്ച സംഭവത്തില്‍ ഒമ്പതുപേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എം.ഡി. എസ്.ആര്. വിനയ്കുമാറും അറസ്റ്റിലായവരില്‍പ്പെടുന്നു. മുന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനാണ് വിനയ്കുമാര്‍.
പിടിയിലായവരില്‍നിന്ന് 5.6 ലക്ഷം രൂപ കണ്ടെടുത്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ക്ലബ്ബിലെ അഞ്ചാംനമ്പര്‍ കോട്ടേഴ്സിലായിരുന്നു ഇവര്‍ ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്നത്.
വിനയ്കുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി നടന്നത്. അറസ്റ്റിലായവരില്‍ വിവിധ ജില്ലകളില്‍പ്പെടുന്നവരുണ്ട്.
Content Highlights: Trivandrum Club Thiruvananthapuram Gambling gang Kodiyeri Balakrishnan brother-in-law vinay kumar
Published: 03 Oct 2023, 06:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented