തിരുവനന്തപുരം: ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. 2024 -ലെ സീം നാഷണൽ എനർജി മാനേജ്‌മെന്റിന്റെ പുരസ്‌ക്കാരങ്ങളിൽ പ്ലാറ്റിനം അവാർഡാണ് നേടിയത്. വിമാനത്താവളത്തിലെ എൻജിനീയറിങ് മേധാവി കെ.എസ്. ഷിബുകുമാർ അവാർഡ് ഏറ്റുവാങ്ങി.

To advertise here,

റൂഫ് ടോപ് സോളാർ ഒപ്റ്റിമൈസേഷൻ, എനർജി ഓഡിറ്റ്, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള വൈദ്യുതി ഉപയോഗ നിയന്ത്രണം എന്നിവയടക്കമുളളവ പരിഗണിച്ചാണ് പുരസ്‌ക്കാരം നൽകിയത്.2023-ലും തിരുവനന്തപുരം വിമാനത്താവളത്തിന് ഇതേ വിഭാഗത്തിൽ ഗോൾഡ് അവാർഡ് ലഭിച്ചിരുന്നു.