തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗൺ പിന്‍വലിച്ചു. മറ്റു ജില്ലകളിലേത് പോലെ സാധാരണ ലോക്ഡൗണാകും തിങ്കഴാഴ്ച മുതൽ മലപ്പുറത്തും ഉണ്ടാകുക. സംസ്ഥാനത്തുടനീളം ലോക്ഡൗൺ ഇളവുകളോടെ ജൂണ്‍ ഒമ്പത് വരെ നീട്ടിയിരുന്നു.
കോവിഡ് അതിതീവ്ര വ്യാപനത്തെ തുടര്‍ന്ന് മലപ്പുറമടക്കം നാല് ജില്ലകളിലായിരുന്നു സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതോടെ മറ്റു മൂന്ന് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗൺ ഒരാഴ്ച മുമ്പ് പിന്‍വലിച്ചിരുന്നു. മലപ്പുറത്തും ഈ ആഴ്ചയോടെ ടിപിആര്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച 13.3 ശതമാനമാണ് മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേ സമയം ഞായറാഴ്ച മലപ്പുറത്ത് പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണം നിലവില്‍ ജില്ലാ കളക്ടര്‍ പിന്‍വലിച്ചിട്ടില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും നാളെ തുറക്കില്ലെന്നാണ് അറിയിപ്പ്.
Published: 29 May 2021, 01:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented