തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ആരംഭിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശനനടപടിയുണ്ടാകും. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം, കാലിത്തീറ്റ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ തിങ്കൾ മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കാം.

To advertise here,

ജില്ലയിലേക്ക്‌ പ്രവേശിക്കുന്നതും പുറത്തേക്കുപോകുന്നതും നിയന്ത്രിക്കും. ചരക്കുഗതാഗതം, അവശ്യസേവനങ്ങൾ എന്നിവയ്ക്കുമാത്രമേ സംസ്ഥാനാന്തരഗതാഗതം അനുവദിക്കൂ. കോവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മാധ്യമപ്രവർത്തകർക്ക്‌ ജില്ലയിലേക്കുപ്രവേശിക്കാനും വിട്ടുപോകാനും പോലീസിന്റെ പ്രത്യേക പാസ് വേണം. വീട്ടുജോലിക്കാർ, ഹോംനഴ്‌സ് തുടങ്ങിയവർക്ക് ഓൺലൈൻ പാസ് നിർബന്ധം. 

ഇലക്ട്രോണിക്, പ്ലമ്പിങ് ജോലികൾ ചെയ്യുന്ന ടെക്‌നീഷ്യന്മാർക്കും പാസ് നിർബന്ധം. pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കണം. ട്രിപ്പിൾ ലോക്‌ഡൗണുള്ള ജില്ലകളുടെ അതിർത്തികൾ അടച്ചാണ് നിയന്ത്രണം.