അഗളി (പാലക്കാട്): അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായ ആദിവാസി യുവതി മരിച്ചു. കൊല്ലംകടവ് ഊരിലെ വള്ളി (26) ആണ് മരിച്ചത്. വളഞ്ചേരിയിലെ ഒരു ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. അരിവാള്‍ രോഗത്തെത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിന്നു വള്ളി.

To advertise here,

വ്യാഴാഴ്ചയോടെ ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തി. എന്നാല്‍ വീണ്ടും കടുത്ത കാലുവേദന അനുഭവപ്പെട്ടതോടെ കോട്ടത്തറ താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വള്ളി മരണത്തിന് കീഴടങ്ങി.