കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിക്കും ഷിനോജിനും വീണ്ടും പരോൾ. 15 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.

To advertise here,

ഇരുവർക്കും നൽകിയിരിക്കുന്നത് സ്വാഭാവിക പരോൾ ആണെന്നാണ് ജയിൽ വകുപ്പ് നൽകുന്ന വിശദീകരണം. ജയിൽച്ചട്ടം അനുസരിച്ചാണ് പരോൾ അനുവദിച്ചത്. തിരഞ്ഞെടുപ്പായതിനാൽ ആർക്കും പരോൾ നൽകിയിരുന്നില്ല, ഇപ്പോൾ ആവശ്യപ്പെട്ടവർക്കെല്ലാം പരോൾ നൽകിയെന്നും ജയിൽ വകുപ്പ് പറഞ്ഞു. കഴിഞ്ഞദിവസം ടി.പി. കേസിലെ മറ്റൊരു പ്രതിയായ ടി.കെ. രജീഷിനും പരോൾ നൽകിയിരുന്നു.