തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടനേതാവിനൊപ്പം ബാറിൽ പാർട്ടിയിൽ പങ്കെടുത്ത് ഉന്നതപോലീസ് ഉദ്യോഗസ്ഥർ. ഓംപ്രകാശിനൊപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥർ പാർട്ടിയിൽ പങ്കെടുത്തെന്നും രണ്ട് സിഐമാർ തമ്മിൽ തർക്കമുണ്ടായതായും റിപ്പോർട്ട്. വിഷയത്തിൽ ഇന്റലിജൻസ് മേധാവി ഡിജിപിക്ക് റിപ്പോർട്ട് നൽകി.
ഡിസംബർ നാലിനാണ് സംഭവം നടന്നതെന്നാണ് വിവരം. തിരുവനന്തപുരം വഴയിലയിൽ ഒരു ബാറിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് നടത്തിയ മദ്യ സത്കാരത്തിൽ ഓംപ്രകാശ് അടക്കമുള്ള ഗുണ്ടാ നേതാക്കൾക്കൊപ്പം പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഗുരുതര അച്ചടക്ക ലംഘനവും വീഴ്ചയുമാണ് സംഭവിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.
Content Highlights: High-ranking Kerala police officers attended a party with a known gangster in Thiruvananthapuram
Published: 16 Dec 2024, 02:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented