
ഒഞ്ചിയം: റെയിൽവേ ട്രാക്കിൽ ടിപ്പർ ലോറി മറിഞ്ഞു ട്രെയിൻ ഗതാഗതം സ്തംഭിച്ചു.
മാഹിക്കും വടകരയ്ക്കും ഇടയിൽ മുക്കാളി റെയിവേ സ്റ്റേഷനിലാണ് സംഭവം. ഇരു ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന്റെ നിർമാണ പ്രവൃത്തികൾക്കായി എത്തിയ ടിപ്പർ ലോറിയാണ് ട്രാക്കിലേക്ക് മറിഞ്ഞത്.
ടിപ്പർ ഡ്രൈവർക്ക് ഡ്രൈവിങ്ങിനിടെ പെട്ടെന്ന് അപസ്മാര രോഗം വന്നതാണ് സംഭവത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. ശനിയാഴ്ച രാവിലെ ഏഴരമണിയോടെയാണ് സംഭവം. ഈ സമയം മറ്റൊരു ട്രാക്കിലൂടെ വന്ന മെമു ട്രെയിൻ കടത്തിവിടുകയും ചെയ്തു.
Content Highlights: A tipper lorry overturned on the railway track at Mukkali railway station., Incident occurred during platform construction work on a Saturday morning at 7:30 AM., Driver suffered an epileptic seizure while driving, causing the accident., No casualties reported; a MEMU train passed safely through another track., Train services between Mahe and Vadakara are temporarily disrupted.
Published: 05 Sept 2026, 08:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented