തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ ഡ്രൈവറെ കാണതായി. വേറ്റിനാട് കുറ്റിയാണി റോഡിലാണ് അപകടമുണ്ടായത്. പന്തലക്കോട് സ്വദേശി വിദ്യാധരനെയാണ് കാണാതായത്. ഓട്ടോയിൽ ഒപ്പമുണ്ടായിരുന്ന വിദ്യാധരന്റെ ഭാര്യ ലതയെ രക്ഷപ്പെടുത്തി. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്.
വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. സ്ഥലത്ത് ശക്തമായ മഴയുണ്ടായിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധത്തിൽ വെള്ളം കയറിയിരുന്നു. വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു ഇവർ റോഡിലെ വെള്ളം കണ്ട് ഓട്ടോ തിരിക്കാനുള്ള ശ്രമത്തിലാണ് തോട്ടിലേക്ക് മറിഞ്ഞത്. ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. വിദ്യാധരന്റെ കയ്യിൽ പിടിക്കാൻ കിട്ടിയിരുന്നെങ്കിലും വഴുതിപ്പോവുകയായിരുന്നു. വെഞ്ഞാറമൂടി, നെടുമങ്ങാട് ഫയർഫോഴ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
Content Highlights: An auto-rickshaw plunged into a swollen stream in Vettinadu, Thiruvananthapuram., Driver Vidyadharan is missing, while his wife Latha was successfully rescued., Heavy rain and waterlogging caused poor visibility, leading to the accident., Fire force units from Venjaramoodu and Nedumangad are conducting search operations.
Published: 01 Nov 2026, 08:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented