
തിരുവനന്തപുരം: നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയ കടുവയെ പിന്നീട് കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല. സമീപത്തെ ജലാശയത്തില്‍ കടുവ ചാടിയിട്ടുണ്ടാകാം എന്ന സംശയം ഉയര്‍ന്നതോടെ രാത്രി പോലീസും വനം വകുപ്പും തിരച്ചില്‍ നടത്തി. 20 അടി ഉയരമുള്ള പാര്‍ക്കിന്റെ വേലിക്കെട്ട് കടുവ ചാടിക്കടക്കാന്‍ സാധ്യതയില്ലെങ്കിലും പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന കടുവയാണ് ഉച്ചയോടെ കൂട്ടില്‍ നിന്നും ചാടിപ്പോയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പാര്‍ക്കിന്റെ പിന്‍ഭാഗത്ത് കടുവയെ കണ്ടെത്തി. എന്നാല്‍, മയക്കുവെടിവച്ച് കടുവയെ പിടികൂടാനെത്തിയ സംഘത്തിന് കടുവെ കണ്ടെത്താനായില്ല. രാത്രിയോടെ മയക്കുവെടിവെക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. കെണിവെക്കുന്നത് അടക്കമുള്ള നടപടികള്‍ പരിഗണിക്കുന്നുണ്ട്. ജനവാസ മേഖലയിലേക്ക് കടുവ പോകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയാത്തതിനാലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
വയനാട് ചീയമ്പം പ്രദേശത്ത് ഭീതി സൃഷ്ടിച്ച കടുവയാണ് ഇത്. പാര്‍ക്കിനുള്ളിലെ കൂടുകളിലാണ് കടുവകളെ പാര്‍പ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കൂട്ടില്‍ പാര്‍പ്പിച്ചിരുന്ന കടുവയാണ് ചാടിപ്പോയത്. സഫാരി പാര്‍ക്കിന്റെ കോമ്പൗണ്ടിനുള്ളില്‍ തന്നെ കടുവ ഉണ്ട് എന്ന നിഗമനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് പാര്‍ക്കിന്റെ പിന്‍ഭാഗത്തെ ഗേറ്റിന്റെ സമീപത്ത് നിന്ന് കണ്ടെത്തിയത്.
Content Highlights: Tiger escaped from Neyyar Lion Safari Park
Published: 31 Oct 2020, 10:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented