തിരുവനന്തപുരം: അമ്പൂരിയിൽ, നെയ്യാര്‍ റിസര്‍വോയറിന്റെ ഭാഗമായ ജലാശയത്തിൽ സുഹൃത്തുക്കളായ രണ്ടുപേര്‍ മുങ്ങിമരിച്ചു. കാട്ടാക്കട അഞ്ചുതെങ്ങുമൂട് സ്വദേശി ദുര്‍ഗ്ഗാദാസ്, അമ്പൂരി പൂച്ചമുക്ക് സ്വദേശി അര്ജുന് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോട് കൂടിയാണ് ഇരുവരെയും അമ്പൂരി പന്തപ്ലാമൂട് കടവില്‍ കാണാതായത്. വിവരമറിഞ്ഞ് നെയ്യാര്‍ഡാം പോലീസും ഫയര്‍ഫോഴ്സും പരിശോധന നടത്തിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം ലഭിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടുകൂടി നാല് യുവാക്കള്‍ ആനക്കുളം പരിസരത്ത് വന്ന് റിസര്‍വോയറിന് നടുക്കായി സ്ഥിതിചെയ്യുന്ന പാറയില്‍ ഇരിപ്പുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കള്‍ ഒൻപത് മണിയോടുകൂടി സ്ഥലത്തുനിന്ന് പോയി. മറ്റു രണ്ടുപേർ ഇവിടെതന്നെ തുടർന്നു.
പിന്നീട് ഇവരേക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് തിരിച്ചുവന്നു നോക്കിയപ്പോള്‍ രണ്ടുപേരെയും കാണാനില്ലായിരുന്നു. ചെരിപ്പുകൾ മാത്രം കരയിൽ ഉണ്ടായിരുന്നു. ഇരുവരും വെള്ളത്തില്‍ വീണിരിക്കാമെന്ന സംശയത്തില്‍ നാട്ടുകാരെയും പോലീസിനെയും അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.
നെയ്യാര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Two friends drowned in Neyyar Dam reservoir in Thiruvananthapuram
Published: 25 Jul 2025, 05:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented