തൃശ്ശൂര്‍: പത്തുവര്‍ഷത്തിലേറെയായി ജില്ലയിലെ ദേശസാത്കൃത ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും അവകാശികളില്ലാതെ കിടക്കുന്നത് 241.27 കോടി രൂപ.
10.55 ലക്ഷം അക്കൗണ്ടുകളിലായാണു തുകയുള്ളത്. അവകാശികളെത്താതെ കിടക്കുന്ന നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ ധനകാര്യ-സേവനവകുപ്പ്, ആര്‍ബിഐ, ഐആര്‍ഡിഎഐ, സെബി, പിഎഫ്ആര്‍ഡിഎ, ഐഇപിഎഫ്എ എന്നിവയുമായി ചേര്‍ന്ന് കാംപെയ്ന്‍ നടത്തുന്നു. 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' എന്ന കാംപെയ്ന്റെ ജില്ലാതല മെഗാ ക്യാമ്പ് ഈ മാസം 19-ന് നടക്കും. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ തൃശ്ശൂര്‍ കുറുപ്പം റോഡിലുള്ള കേരള ബാങ്ക് കെട്ടിടത്തിലെ എ.എസ്.എന്‍. നമ്പീശന്‍ ഹാളിലാണ് ക്യാമ്പ്.
പത്തുവര്‍ഷത്തിലധികമായി ഇടപാടുകളില്ലാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്തതായി കണക്കാക്കുന്നത്. അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകള്‍ പ്രകാരമുള്ള വിലാസത്തില്‍ അന്വേഷണം നടത്തി അറിയിപ്പ് നല്‍കാറുണ്ട്.
എന്നിട്ടും പ്രതികരണമില്ലാത്ത അക്കൗണ്ടുകളിലെ പണം നല്‍കാനാണ് ക്യാമ്പ് നടത്തുന്നത്. തുകയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനും പണം അവകാശികളിലേക്ക് എത്തിക്കാനുമാണ് കാംപെയ്ന്‍ ലക്ഷ്യമിടുന്നത്.
തൃശ്ശൂര്‍ ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ നിക്ഷേപവിവരങ്ങള്‍ അറിയാനും അവകാശികള്‍ക്ക് പണം ലഭിക്കാനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നേടാന്‍ സാധിക്കും. ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, പെന്‍ഷന്‍ ഫണ്ട് സ്ഥാപനങ്ങളുടെ സഹായ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
Content Highlights: Thrissur has ₹241.27 crore in unclaimed bank deposits across 10.55 lakh accounts. A special campaign on the 19th aims to reunite funds with rightful owners. Learn how to claim your money!
Published: 17 Dec 2025, 10:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented