തൃശ്ശൂർ: കെഎസ്ഇബിയുടെ മാടക്കത്തറ സബ് സ്റ്റേഷനിൽ പൊട്ടിത്തെറി. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇതോടെ തൃശ്ശൂർ നഗരത്തിലും ഒല്ലൂർ, മണ്ണുത്തി മേഖലകളിലും വൈദ്യുതിവിതരണം തടസ്സപ്പെട്ടു. ചാലക്കുടി, കുന്നംകുളം മേഖലകളിൽ ഭാഗികമായും വൈദ്യുതിവിതരണം തടസപ്പെട്ടിട്ടുണ്ട്.
മാടക്കത്തറയിലെ സബ് സ്റ്റേഷനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ കെഎസ്ഇബി അധികൃതർ പരിശോധന നടത്തിവരികയാണ്. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. സബ് സ്റ്റേഷന്റെ പ്രവർത്തനം ഇതുവരെ പൂർണതോതിൽ പുനഃസ്ഥാപിച്ചിട്ടില്ല.
Content Highlights: Massive power disruption in Thrissur city and surrounding areas following a blast at the Madakkathara KSEB substation. Learn more about the incident and restoration efforts.
Published: 07 Jan 2026, 09:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented