
തൃശ്ശൂർ: കൺവെട്ടത്ത് ഇതരസംസ്ഥാനക്കാർ മാസങ്ങളായി അനാശാസ്യകേന്ദ്രം നടത്തിയിട്ട് കണ്ടെത്താൻ സാധിക്കാത്തതിൽ സ്വയം പരിഹാസ്യരായി പോലീസ്. ഇവിടെ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട്
രാവിലെ വിശദീകരിച്ച പോലീസ് അനാശാസ്യകേന്ദ്രത്തിൽ പണംതിരികെ ചോദിച്ചതിനെത്തുടർന്ന് നടന്ന തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് വിശദീകരിച്ചിരുന്നു. എന്നാൽ, വൈകീട്ടോടെ കഥ മാറി. സംഭവസ്ഥലത്തുണ്ടായ സാമ്പത്തികത്തർക്കത്തിലാണു യുവാവ് കൊല്ലപ്പെട്ടതെന്നായിരുന്നു വിശദീകരണം.
അതിഥിതൊഴിലാളികൾ താമസിക്കുന്നയിടങ്ങളിൽ പോലീസിന്റെ കർശനനിരീക്ഷണം കൃത്യമായ ഇടവേളകളിൽ വേണമെന്ന് നിബന്ധനയുണ്ട്. ഇതിലുള്ള ഗുരുതര വീഴ്ചയാണ് അനാശാസ്യകേന്ദ്രം നടത്തിപ്പിലേക്കും തുടർന്ന് കൊലപാതകത്തിലേക്കും നയിച്ചത്.
ശക്തമായ രഹസ്യാന്വേഷണ വിഭാഗമുള്ള പോലീസിന് ഈ സംഭവത്തിൽ വീഴ്ച സംഭവിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലും ഗുരുതരവീഴ്ച സംഭവിച്ചു. ഞായറാഴ്ച രാവിലെയാണ് ധൻപൽ മരിച്ചത്. രാത്രി 8.30-നാണ് ഇതുസംബന്ധിച്ച് പോലീസ് പത്രക്കുറിപ്പിറക്കിയത്. ഇതിലാകട്ടെ മരിച്ച ആളുടെ പേര് മാറ്റി പുറത്തിറക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽനിന്ന് വിളിയെത്തിയപ്പോഴാണ് അബദ്ധം മനസ്സിലാക്കി ക്ഷമചോദിച്ചുകൊണ്ട് വീണ്ടും പുതിയ പത്രക്കുറിപ്പിറക്കിയത്.
തർക്കം; കൊലപാതകം, തൃശ്ശൂർ നഗരത്തിൽ ഇതാദ്യം
തൃശ്ശൂർ: നഗരത്തിലെ സ്വരാജ് റൗണ്ടിനു സമീപം ഇതരസംസ്ഥാനക്കാർ താമസിക്കുന്നയിടത്ത് മർദനമേറ്റ മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചു. തൃശ്ശൂരിൽ ഹോട്ടൽ െതാഴിലാളിയായ ഒഡിഷ റായ്ഗഡ് സ്വദേശി ധൻപത് നായിക് (21) ആണ് മരിച്ചത്. 18-ന് രാത്രി പത്തിനാണ് ധൻപത് നായിക്കും കൂടെ ജോലി ചെയ്യുന്ന രണ്ടുപേരും കൂടി കോരപ്പത്ത് ലെയിനിലുള്ള വീട്ടിലേക്ക് എത്തിയത്. വൈകാതെ വാക്കുതർക്കമുണ്ടാകുകയും എട്ടുപേർ ചേർന്ന് മൂവരെയും മർദിക്കുകയുമായിരുന്നു. ധൻപത് നായിക് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ ആറുപേരെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തിൽ പ്രതികളായ മൊഹന്ദി നായിക് (27), നോബി ഹുസൈൻ (27), മാസുമ ഖട്ടൻ (23), നസ്രിൻ അക്താര (24), റുബീന ബീഗം (21), മജാമി ഖട്ടൻ (20) എന്നിവരെയാണ് പിടികൂടിയത്. സംഘത്തിലെ ഒരാൾ അസമിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എട്ടാമത്തെ ആളെ തേടുന്നു.
തൃശ്ശൂരിൽ ഇതരസംസ്ഥാനക്കാർ നടത്തുന്നതും അവർക്കുമാത്രം പ്രവേശനമുള്ളതുമായ അനാശാസ്യ കേന്ദ്രത്തിലാണ് സംഭവം. അഞ്ചുമാസം മുൻപ് തൊഴിലാളികൾക്ക് താമസിക്കാനെന്നോണം വാടകയ്ക്ക് എടുത്തതാണ് കെട്ടിടം. നഗരമധ്യത്തിൽ ആൾത്തിരക്കേറിയതും സമീപത്ത് ഒട്ടേറെ വീടുകളുള്ളതുമായ സ്ഥലത്താണ് ഈ കെട്ടിടമെന്നതിനാൽ ആരുടെയും ശ്രദ്ധയെത്തിയിരുന്നില്ല. ഒഡിഷ, അസം സ്വദേശികളായ ആറു സ്ത്രീകൾ ഉൾപ്പെടെ എട്ടുപേരാണ് സംഭവസമയത്ത് കെട്ടിടത്തിലുണ്ടായിരുന്നത്. തൃശ്ശൂർ എം.ജി. റോഡിലെ ഹോട്ടൽ ജീവനക്കാരായ മൂന്നുപേരാണ് േജാലി കഴിഞ്ഞ് ഇവിടേക്ക് എത്തിയത്. അനാശാസ്യ പ്രവർത്തനത്തിലേർപ്പെട്ട ശേഷം തൃപ്തരല്ലെന്ന് പറഞ്ഞ് പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ തർക്കം തുടങ്ങി.
പണം തിരികെ നൽകിയില്ലെങ്കിൽ കേന്ദ്രത്തെപ്പറ്റി പുറമേ അറിയിക്കുമെന്ന് പറഞ്ഞ് കെട്ടിടത്തിന് പുറത്തിറങ്ങി പ്രശ്‌നമുണ്ടാക്കി. ഇതോടെ കേന്ദ്രം നടത്തിപ്പുകാരായ എട്ടംഗ സംഘം മൂവരെയും ക്രൂരമായി മർദിച്ചു. ഇടിവള ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു മർദനം. ഇതിൽ ധൻപത് നായിക്കിന് മാരകമായി പരിക്കേറ്റു. അപകടം മണത്ത പ്രതികൾ മൂവരെയും കാറിൽ കയറ്റി കോട്ടപ്പുറത്തെ താമസസ്ഥലത്തെത്തിച്ചു. ആശുപത്രിയിൽ പോകണമെന്ന് ധൻപത് നായിക് ആവശ്യപ്പെട്ടെങ്കിലും നാണക്കേട് ഭയന്ന് ആരും കൊണ്ടുപോയില്ല. പിറ്റേദിവസമാണ് മൂവരും ചികിത്സ തേടിയത്. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് ഞായറാഴ്ച പുലർച്ചെ ധൻപത് നായിക് മരിച്ചത്.
നഗരത്തിൽ ഇതാദ്യം
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് സ്ത്രീകളെയെത്തിച്ച് ഇതരസംസ്ഥാനക്കാരെ മാത്രം ലക്ഷ്യമിട്ടുള്ള അനാശാസ്യകേന്ദ്രങ്ങൾ ജില്ലയിലുണ്ടെങ്കിലും തൃശ്ശൂരിന്റെ നഗരഹൃദയത്തിൽ ഇത്തരം കേന്ദ്രമുണ്ടായിരുന്നുവെന്നത് പോലീസിനെയും നാട്ടുകാരെയും ഞെട്ടിച്ചു. ജില്ലാ അതിർത്തികളിലും ഉത്തരേന്ത്യൻ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലുമാണ് ഇത്തരം കേന്ദ്രങ്ങളുണ്ടായിരുന്നത്. ഇവയിൽ മിക്കവയും പോലീസ് കണ്ടെത്തി നടപടി സ്വീകരിച്ചിരുന്നു. ഭാര്യാഭർത്താക്കന്മാരും ബന്ധുക്കളും ചമഞ്ഞാണ് ഇവിടെ നടത്തിപ്പുകാരും സ്ത്രീകളും കഴിഞ്ഞിരുന്നത്. അതിനായി വ്യാജരേഖയുമുണ്ടാക്കും. ഉത്തരേന്ത്യക്കാർക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം എന്നതിനാൽ സംശയത്തിന് ഇടനൽകിയതുമില്ല. വാട്‌സാപ്പ് കൂട്ടായ്മ വഴിയാണ് ഇടപാട് എന്നതിനാൽ േപാലീസിന് പിടികൂടാൻ എളുപ്പവുമായിരുന്നില്ല.
ജില്ലകളിൽ മാത്രമൊതുങ്ങുന്നതാണ് ഇവരുടെ വാട്‌സാപ്പ് ഗ്രൂപ്പ്. ഇത്തരം കേന്ദ്രങ്ങളിൽ ഇടപാടുകാർക്കായി എത്തിച്ചിരിക്കുന്ന പുതിയ സ്ത്രീകളുടെ ഫോട്ടോ ഗ്രൂപ്പുകളിലിട്ടാണ് ഇടപാടുകാരെ ആകർഷിക്കുന്നത്. പരമാവധി 15 ദിവസമാണ് ഒരു സ്ത്രീയെ ഒരു കേന്ദ്രത്തിൽ നിലനിർത്തുക. അതിനുശേഷം അടുത്ത ജില്ലയിലേക്ക് മാറ്റി അവിടയുള്ള സ്ത്രീയെ ഇവിടേക്ക് എത്തിക്കുകയാണ് േകന്ദ്രം നടത്തിപ്പുകാരുടെ രീതി.
ഇത്തരം കേന്ദ്രങ്ങളിൽ നിരോധിച്ച ലഹരിവസ്തുക്കളും വിൽപ്പന നടത്താറുണ്ട്. സ്ത്രീകളെ ഉപയോഗിച്ചാണ് കടത്ത്. സ്ത്രീകളിൽ മിക്കവരും കേരളത്തിൽ വലിയ കൂലിക്ക് േജാലി വാഗ്ദാനംചെയ്ത് വഞ്ചിക്കപ്പെട്ട് എത്തിയവരാണ്. സ്ത്രീകളെ പകൽ പുറത്തിറക്കാറില്ല.
തൃശ്ശൂർ നഗരത്തിൽ ഇത്തരം കേന്ദ്രത്തിലെത്തിയ യുവാവ് മർദനമേറ്റ് മരിച്ചതോടെയാണ് ഈ കേന്ദ്രത്തെപ്പറ്റി പോലീസിന് വിവരം ലഭിച്ചത്. സമാനമായ കേന്ദ്രങ്ങൾ ഇതിന് സമീപത്തും പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന് നാട്ടുകാർ പോലീസിനെ അറിയിച്ചിട്ടുണ്ട്.
Content Highlights: A 21-year-old migrant worker died following an assault at an illegal vice den in Thrissur city., Police faced criticism for intelligence failure and inconsistent reporting of the incident.
Published: 22 Jun 2026, 08:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented